
റിയാദ്: പശ്ചിമേഷ്യന്‍ മേഖലയില്‍ സ്ഥിരത കൈവരിക്കാന്‍ റഷ്യക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സൗദി അറേബ്യ. റഷ്യന്‍ പ്രസിഡന്റ് വളാദിമര്‍ പുടിനെ റിയാദിലെ അല്‍യമാമ കൊട്ടാരത്തില്‍ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു കിരീടാവകാശിയായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍.
ഔദ്യോഗിക സന്ദര്‍ശനത്തിനായി ബുധനാഴ്ചയാണ് പുടിന്‍ സൗദിയില്‍ എത്തിയത്. ഊര്‍ജം, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളില്‍ രാജ്യവും റഷ്യയും വിജയകരമായി സഹകരിക്കുകയാണെന്നും കിരീടാവകാശി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ബന്ധവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ചര്‍ച്ച നടത്തി.
റഷ്യ സന്ദര്‍ശിക്കാന്‍ സൗദി അറേബ്യ കിരീടാവകാശിയെ പുടിന്‍ ക്ഷണിച്ചു. കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യ സന്ദര്‍ശിക്കാന്‍ സൗദി കിരീടാവകാശിയെ പുടിന്‍ ക്ഷണിച്ചു.
രാഷ്ട്രീയം, സാമ്പത്തികം, മാനവവിഭവശേഷി എന്നീ തലങ്ങളില്‍ സൗദി അറേബ്യയുമായി തങ്ങള്‍ക്ക് സുസ്ഥിരവും നല്ലതുമായ ബന്ധമുണ്ടെന്നും പുടിന്‍ പറഞ്ഞു.