തമിഴ്നാട്ടിലെ മായാർ വനത്തിലേക്കാണ് വാവയുടെ ഇന്നത്തെ യാത്ര,എവിടെ നോക്കിയാലും മാനുകളുടെ കൂട്ടം, സൂക്ഷിച്ചാണ് യാത്ര, വാഹനങ്ങൾ റോഡിൽ നിർത്താനോ, ഇറങ്ങാനോ പാടില്ല. ഇതിനിടെ വാഹനത്തിന് മുന്നിലൂടെ രണ്ട് കാട്ട് പന്നികൾ, കുറച്ച് മാറി റോഡിൽ ഹനുമാൻ കുരങ്ങുകളും മാനുകളും ഒന്നിച്ച് ഇരിക്കുന്ന കാഴ്‌ച കണ്ണിന് കൂളിർമയായി ,കാഴ്ചകൾ കണ്ട് പോകുന്നതിനിടെ വാഹനത്തിന് കുറുകെ റോഡിൽ അപകടകാരിയായ അണലി.
റോഡിൽ ഇറങ്ങാൻ അനുമതി ഇല്ലാതിരുന്നിട്ടും അദ്ദേഹം പുറത്തേക്കിറങ്ങി. മറ്റ് വാഹനങ്ങൾ കയറി അപകടം ഉണ്ടാകാതിരിക്കാൻ അണലിയെ റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് അദ്ദേഹം തിരിച്ച് കാറിൽ കയറിയത്. വന്യമൃഗങ്ങൾ നിറഞ്ഞ മനോഹരമായ കാടും നിറയെ മൃഗങ്ങളും. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
