sonia-gandhi

ന്യൂഡൽഹി: കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് ഇന്ന് 77-ാം ജന്മദിനം. രാജ്യത്തെ നിരവധി പ്രമുഖ നേതാക്കളാണ് സോണിയാ ഗാന്ധിയ്ക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയും സോണിയയ്ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.

തന്റെ എക്സ് പേജിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. 'ജന്മദിന നാളിൽ സോണിയാ ഗാന്ധി ജിയ്ക്ക് ആശംസകൾ നേരുന്നു. ദീർഘായുസും ആരോഗ്യവും നേരുന്നു'. എന്നാണ് മോദി കുറിച്ചത്.

Best wishes to Smt. Sonia Gandhi Ji on her birthday. May she be blessed with a long and healthy life.

— Narendra Modi (@narendramodi) December 9, 2023

ഏറ്റവും കൂടുതൽ കാലം കോൺഗ്രസിന്റെ അദ്ധ്യക്ഷയായിരുന്ന സോണിയ ഗാന്ധി ആരോഗ്യപരമായ കാരണങ്ങളാൽ അടുത്തിടെയാണ് സ്ഥാനം ഒഴിഞ്ഞത്. മോദിയെ കൂടാതെ നിരവധി നേതാക്കളും സോണിയാ ഗാന്ധിയ്ക്ക് ആശംസകൾ അറിയിച്ചു. കോൺഗ്രസ് ദേശീയാദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ, ശശി തരൂർ, എം കെ സ്റ്റാലിൻ എന്നിവരും ആശംസകൾ നേർന്നിരുന്നു.