കർണാടകയിലെ ഏറ്റവും മനോഹരമായ സ്ഥലം ഏതാണെന്ന് ആരെങ്കിലും ചോദിച്ചാൽ കണ്ണുമടച്ച് പറയാം കുടക് എന്ന്. അവിടേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. കുടകിൽ സ്നേക്ക് റെസ്ക്യൂ ചെയ്യുന്ന നവീൻ റാക്കിയുമൊത്താണ് വാവാ സുരേഷിന്റെ യാത്ര. പാമ്പ് സംരക്ഷകൻ ആയ നവീൻ റാക്കിക്ക് രാവിലെ തന്നെ കോൾ എത്തി, തുടർന്ന് ഉടൻ തന്നെ വാവാ സുരേഷിനെ അദ്ദേഹം വിളിക്കുകയായിരുന്നു.
കാപ്പിത്തോട്ടത്തിലാണ് പാമ്പിനെ കണ്ടത്. സ്ഥലത്തെത്തിയ വാവയും, നവീനും തെരച്ചിൽ ആരംഭിച്ചു, കാഴ്ചയിൽ പെരുമ്പാമ്പുകളോടും അണലികളോടും സാദൃശ്യമുള്ള ഒരിനം പാമ്പിനെ കണ്ടു , മണ്ണിനടിയിൽ കൂടുതൽ സമയം വസിക്കുന്ന മണ്ണുമുക്കൻ പാമ്പിനെ പിടികൂടുന്ന വിശേഷങ്ങളുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണുക.
