neru

നിയമയുദ്ധത്തിന്റെ പശ്ചാത്തലത്തിലൂടെ കോർട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന മോഹൻലാൽ ജീത്തു ജോസഫ് ചിത്രം 'നേര് 'ന്റെ ട്രെയിലർ പുറത്ത്. മോഹൻലാൽ, പ്രിയ മണി, അനശ്വര രാജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം ത്രില്ലറായാണ് ഒരുക്കിയത്. മോഹൻലാലും പ്രിയ മണിയും അഭിഭാഷകരായാണ് എത്തുന്നത്. ചിത്രത്തിൽ ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, നന്ദു, മാത്യു വർഗീസ്, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഢൻ, കലേഷ്, കലാഭവൻ ജിന്റോ, ശാന്തി മായാദേവി, രമ ദേവി, രശ്മി അനിൽ എന്നിവരാണ് മറ്റ് താരങ്ങൾ.

ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് രചന. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി.എസ്.വിനായക് , കലാസംവിധാനം ബോബൻ, ഗാനങ്ങൾ വിനായക് ശശികുമാർ സംഗീതം വിഷ്ണു ശ്യാം. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ഡിസംബർ 21ന് പ്രദർശനത്തിനെ ത്തുന്നു. പി.ആർ. ഒ വാഴൂർ ജോസ്.