pic

ലോസ് ആഞ്ചലസ്: അമേരിക്കൻ നടൻ റയാൻ ഒനീൽ (82) അന്തരിച്ചു. ക്യാൻസർ ബാധിതനായിരുന്നു. 1970ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ ' ലവ് സ്റ്റോറി'യിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ നേടിയിരുന്നു. നടി പാട്രീഷ്യ റൂത്തിന്റെയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ചാൾസ് ഒനീലിന്റെയും മകനായി 1941 ഏപ്രിൽ 20ന് ലോസ് ആഞ്ചലസിലാണ് ജനനം. നടി ജോവന്ന മൂർ ആണ് ആദ്യ ഭാര്യ. പിന്നീട് നടി ലീ ടെയ്‌ലർ - യംഗിനെ വിവാഹം ചെയ്തു. നടി ഫറാ ഫോസെറ്റ് ദീർഘകാല പങ്കാളിയായിരുന്നു. ടേറ്റം, ഗ്രിഫിൻ, പാട്രിക്, റെഡ്മണ്ട് എന്നിവരാണ് മക്കൾ. വാട്സ് അപ്പ് ഡോക് ?, പേപ്പർ മൂൺ, ബാരി ലിൻഡൻ, എ ബ്രിഡ്ജ് ടൂ ഫാർ, ദ ഡ്രൈവർ തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.