kk

കഴിഞ്ഞ ദിവസമാണ് താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയുടെ വിവാഹ നിശ്ചയം നടന്നത്. ചടങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഒരുമാസം മുൻപ് സഹോദരൻ കാളിദാസ് ജയറാമിന്റെയും കാമുകിയും മോഡലുമായ തരുണിയുടെയും വിവാഹ നിശ്ചയം നടന്നിരുന്നു. അടുത്തിടെയാണ് സമൂഹമാധ്യമങ്ങളിലൂടെ മാളവിക തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്നു പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. എന്നാൽ ആളുടെ പേരോ മറ്റു വിവരങ്ങളോ പങ്കുവച്ചില്ല

ഇപ്പോഴിതാ മാളവികയുടെ ഭാവിവരനെ പരിചയപ്പെടുത്തുകയാണ് ജയറാം. നവനീത് ഗിരീഷ് എന്നാണ് മാളവികയുടെ പ്രിയതമന്റെ പേര്. മാളവികയുടെ വിവാഹ നിശ്ചയചിത്രം പങ്കുവച്ചാണ് ജയറാം നവ് ഗരീഷിനെ പരിചയപ്പെടുത്തിയത്. എന്റെ ചക്കിക്കുട്ടന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇപ്പോൾ എനിക്ക് മറ്റൊരു മകൻ കൂടിയുണ്ട്. നവ് ഗിരീഷ്, രണ്ടുപേർക്കും ജീവിതകാലം മുഴുവൻ എല്ലാവിധ മംഗളങ്ങളും നേരുന്നു - ജയറാം കുറിച്ചു.

View this post on Instagram

A post shared by Jayaram (@actorjayaram_official)

പാലക്കാട് സ്വദേശിയായ നവനീത് യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുൻ ഉദ്യോഗസ്ഥനായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ്. 2024 മേയ് മൂന്നിന് ഗുരുവായൂരിലാണ് വിവാഹം നടക്കുക.