
കൊച്ചി: രാജ്യത്തെ മ്യൂച്ച്വൽ ഫണ്ടുകളുടെ കൈവശമുള്ള ആസ്തി മൂല്യം അൻപത് ലക്ഷം കോടി രൂപയിലേക്ക് അതിവേഗം നീങ്ങുന്നു. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പദ്ധതികൾക്ക് പ്രിയമേറുന്നതാണ് മ്യൂച്ച്വൽ ഫണ്ടുകളുടെ വളർച്ചയ്ക്ക് വേഗം നൽകുന്നത്. നവംബറിൽ ഇന്ത്യയിലെ മൊത്തം എസ്. ഐ. പി നിക്ഷേപകരുടെ എണ്ണം 7.44 കോടിയിലെത്തി. നിലവിൽ മ്യൂച്ച്വൽ ഫണ്ടുകൾ 49.04 ലക്ഷം കോടി രൂപയുടെ ആസ്തികളാണ് കൈകാര്യം ചെയ്യുന്നത്. തുടർച്ചയായ 34 ാം മാസമാണ് മ്യൂച്ച്വൽഫണ്ടുകളിലേക്ക് അധിക പണമൊഴുക്ക് ദൃശ്യമാകുന്നത്. നിലവിൽ പ്രതിമാസം 17,000 കോടി രൂപയുടെ നിക്ഷേപമാണ് എസ്. ഐ.പികളിൽ ലഭിക്കുന്നത്.