
രാജ്യത്ത് നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ. 2024 മാർച്ച് 31 വരെയാണ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിളനാശമുണ്ടായതിന് പിന്നാലെ വിപണിയിൽ ഉള്ളി വില കുതിച്ചുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി.