d

അകാലനരയും മുടി കൊഴിച്ചിലും ഇന്ന് കൗമാരക്കാരെ പതിവായി അലട്ടുന്ന പ്രശ്നമാണ്. നര മാറാൻ പല മരുന്നുകളും ഉപയോഗിച്ചിട്ട് ഫലമില്ലാതെ പലപ്പോഴും ഡൈയിൽ അഭയം തേടാറാണ് മിക്കവാറും പേരും ചെയ്യുന്നത്. എന്നാൽ കെമിക്കലുകൾ ചേർന്ന ഡൈയുടെ ഉപയോഗം ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. ഇതറിഞ്ഞിട്ടും പലരും ഡൈയുടെ ഉപയോഗം തുടർന്നു കൊണ്ടിരിക്കുന്നു.

എന്നാൽ പ്രകൃതി ദത്തമായ മാർഗങ്ങളിലൂടെ തന്നെ അകാലനരയ്ക്കും മുടികൊഴിച്ചിലിനും ശാശ്വതമായ പരിഹാരം കണ്ടെത്താനാകും. വീട്ടിൽ തന്നെ ഉണ്ടാക്കാനാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.അടുക്കളയിൽ സ്ഥിരം ഉണ്ടാകാറുള്ള ഉലുവയാണ് ഇതിന് പ്രധാനമായി വേണ്ടത്. പിന്നെയുള്ള പ്രധാന ചേരുവ കരിഞ്ചീരകമാണ്.

ഒരു ടേബിൾ( സ്പൂൺ ഉലുവയും രണ്ട് ടേബിൾ സ്പൂൺ കരിഞ്ചീരകവും നന്നായി ചൂടാക്കണം,. നന്നായി തണുത്ത ശേഷം ഇവ പൊടിച്ചെടുക്കണം. ശേഷം വേറൊരു പാത്രത്തിൽ ഒരു കപ്പ് വെള്ളം എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ തേയിലയും കാപ്പിപ്പൊടിയും ചേർക്കുക. നന്നായി ചൂടാക്കിയ ശേഷം ഈ മിശ്രിതം അരിച്ചെടുക്കുക. ഊ രണ്ട് ചേരുവകളും നന്നായി യോജിപ്പിക്കണം. ഒരു രാത്രി മുഴുവൻ ഇത് അടച്ച് സൂക്ഷിക്കണം. മുടിയിൽ നന്നായി എണ്ണ പുരട്ടിയതിന് ശേഷം മാത്രം ഈ മിശ്രിതം തലയിൽ തേച്ചുപിടിപ്പിക്കുക. ആഴ്തയിൽ ഒരു തവണയെങ്കിലും ഇത് പുരട്ടണം.