
ഒരു മനുഷ്യന്റെ വ്യക്തിത്വത്തെ ഏറ്റവും പ്രധാനമായി വിളിച്ചുപറയുന്ന ശരീരഭാഗമാണ് മുഖം. മുഖക്കുരുക്കൾ, സ്‌കിൻ പ്രശ്‌നങ്ങൾ, കറുത്ത പാടുകൾ ഇങ്ങനെ മുഖത്തിലുണ്ടാകുന്ന പല പ്രശ്‌നങ്ങളും നമ്മിൽ പലരുടെയും ആത്മവിശ്വാസത്തെ തന്നെ ഇല്ലാതാക്കും. ഇത്തരം പ്രശ്നമകറ്റാൻ കെമിക്കൽ ക്രീമുകളും ഓയിൻമെന്റുകളും പലരും ആശ്രയിക്കുന്നു. എന്നാൽ ഇനി അത്തരത്തിൽ കെമിക്കലൊക്കെ ഉപയോഗിച്ച് പണി വാങ്ങേണ്ട. പകരം നല്ല പാലുപോലെ മൃദുലവും ചന്ദ്രനെപോലെ തെളിഞ്ഞതുമായ മുഖകാന്തി നിങ്ങൾക്ക് സ്വന്തമാക്കാം ഉരുളക്കിഴങ്ങ് ഉപയോഗിച്ച്.
ആദ്യം ഒരു ഉരുളക്കിഴങ്ങ് എടുത്ത് വൃത്തിയാക്കി നന്നായി അരച്ചെടുക്കുക. ഇനി അൽപം തേൻ എടുക്കണം ഇവ ചേർത്ത് ഫേസ്‌പാക്ക് ഉണ്ടാക്കുക. ഇനി ഇത് മുഖത്ത് പാടുകളുള്ളിടത്ത് ഇടുക. ശേഷം അഞ്ച് മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ മുഖത്തെ പാടെല്ലാം അകലും.
ഇനി വെയിലേറ്റ് കറുത്ത പാടുകൾ അഥവാ ടാൻ അകറ്റാനും ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. പകുതി ഉരുളക്കിഴങ്ങ് എടുക്കുക ഇതിൽ ശുദ്ധമായ കസ്‌തൂരി മഞ്ഞൾ ഉപയോഗിക്കാം.തേച്ച് പിടിപ്പിച്ച ശേഷം 15 മിനുട്ട് സമയം ഇത് മുഖത്ത് തുടരണം. ഇനി കഴുകിക്കളയാം. ഇത്തരത്തിൽ ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണയോ ആയാൽ സുന്ദരമായ മുഖകാന്തി ലഭിക്കും.