drowned

വണ്ടൂർ : സഹോദരനോടൊപ്പം നീന്തൽ പരിശീലനത്തിനെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുറ്റിയിൽ പുളിശ്ശേരിയിലെ വാളശേരി ഫൈസൽ ബാബുവിന്റെ മകൻ മുഹമ്മദ്‌ കെൻസ് (17) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴര മണിയോടെ നടുവത്ത് തിരുവമ്പാടിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള നീന്തൽക്കുളത്തിൽ വച്ചായിരുന്നു അപകടം .

സഹോദരനോടൊപ്പം നീന്തൽ പരിശീലനത്തിനെത്തിയ കെൻസ് നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. സഹോദരൻ ബഹളം വച്ച് നീന്തൽകുളത്തിന്റെ ഉടമയെ വിളിച്ചു വരുത്തിയാണ് കെൻസിനെ പുറത്തെടുത്തത്.വണ്ടൂർ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ.

റിസോർട്ടിനോട്‌ ചേർന്നുള്ള ഈ നീന്തൽ കുളത്തിനു മതിയായ അനുമതികളൊന്നുമില്ലെന്ന് പൊലിസ് പറഞ്ഞു. വണ്ടൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.