kims-health

തിരുവനന്തപുരം: കിംസ്‌ഹെൽത്ത് കാൻസർ സെന്റർ 'ഫൈറ്റ് എഗൈൻസ്റ്റ് കാൻസർ ടുഗതർ' എന്ന പേരിൽ സംഘടിപ്പിച്ച കാൻസർ പ്രതിരോധ കാമ്പെയിനിൽ നൂതന ആശയങ്ങൾ അവതരിപ്പിച്ച സ്ക്കൂളുകളിൽ ഒന്നാം സ്ഥാനം

വഴുതക്കാട് ചിന്മയ വിദ്യാലയ സ്‌കൂൾ കരസ്ഥമാക്കി. ഒരു ലക്ഷം രൂപയും എവറോളിംഗ് ട്രോഫിയുമാണ് സമ്മാനം.

രണ്ടാം സ്ഥാനം നേടിയ കാട്ടാക്കട ചിന്മയ വിദ്യാലയത്തിന് 50,000 രൂപയും മൂന്നാം സ്ഥാനം നേടിയ അബ്ദുൽ സലാം റാഫി റെസിഡെൻഷ്യൽ സ്‌കൂളിന് 25,000 രൂപയും കരസ്ഥമാക്കി. കിംസ്‌ഹെൽത്തിൽ നടന്ന ചടങ്ങിൽ കിംസ്‌ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.എം.ഐ. സഹദുള്ള സമ്മാനദാനം നിർവഹിച്ചു. 15 സ്‌കൂളുകളിൽ നിന്നുള്ള എട്ട് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കായാണ് പരിപാടി സംഘടിപ്പിച്ചത്.

കിംസ് ഫാമിലി മെഡിസിൻ, എമർജൻസി മെഡിസിൻ ആൻഡ് ഫാർമസി സർവീസസ് ഡയറക്ടർ ഡോ. സുഹ്‌റ.പി.എം, കിംസ്‌ഹെൽത്ത് കാൻസർ സെന്റർ ആൻഡ് സി.എസ്.ആർ, സി.ഇ.ഒ രശ്മി അയിഷ, ക്ലിനിക്കൽ ഡയറക്ടർ ഡോ. ബി. രാജൻ, സി.ഇ.ഒ ജെറി ഫിലിപ്പ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.