
ലിമ: മദ്ധ്യ പെറു തീരത്ത് ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) അറിയിച്ചു. ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലായിരുന്നു ചലനം. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.