
സുല്‍ത്താന്‍ ബത്തേരി: സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വീട്ടമ്മ ആത്മഹത്യ ചെയ്തു. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ആണ് സംഭവം. പഴേരി തോട്ടക്കരയിലെ ചന്ദ്രമതി (54) ആണ് ആത്മഹത്യ ചെയ്തത്.
സുഹൃത്തായ ബീരാനെ (58) വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കൊലപാതക്തതിന്റെ കാരണം പൊലീസ് അന്വേഷിക്കുകയാണ്. ചന്ദ്രമതിയുടെ ഭര്‍ത്താവ് ഇവരെയും രണ്ട് മക്കളേയും ഉപേക്ഷിച്ചുപോയതാണ്. എന്നാല്‍ കുറച്ചുകാലമായി ചന്ദ്രമതി ഒറ്റക്കാണ് താമസിച്ചിരുന്നത്. ചന്ദ്രമതിയും ബീരാനും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്നാണ് സൂചന.
ഞായറാഴ്ച ഉച്ചയോടെയാണ് ബീരാന്‍ പഴേരിയില്‍ ചന്ദ്രമതിയുടെ വീട്ടിലെത്തിയത്. സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.