
കൊച്ചി: പത്ത് വർഷത്തിനുള്ളിൽ വിവിധ മേഖലകളിലായി ഏഴ് ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപത്തിന് രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനമായ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. അടിസ്ഥാന സൗകര്യ വികസന രംഗത്തെ ഏറ്റവും വലിയ നിക്ഷേപകരായി ഇതോടെ അദാനി ഗ്രൂപ്പ് മാറുമെന്ന് അദാനി എനർജി സൊലൂഷൻസ് വ്യക്തമാക്കി. ഖനനം, വിമാനത്താവളങ്ങൾ, പ്രതിരോധം, വ്യോമയാനം, റോഡ്, മെട്രോ, റെയിൽ, സൗരോർജ്ജം, ഡാറ്റാ മാനേജ്മെന്റ് തുടങ്ങിയ വിവിധ മേഖലകളിലായാണ് നിക്ഷേപം നടത്തുന്നത്. തുറമുഖ മേഖലയിൽ നടത്തുന്ന നിക്ഷേപങ്ങൾ ഹരിത സൗഹൃദമാകുമെന്നും അദാനി ഗ്രൂപ്പ് പറയുന്നു.