
ചണ്ഡിഗഢ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ കൂടുതൽ ആരോപണവുമായി മുൻ ഭാര്യ. മദ്യപിച്ച് പിതാവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് മകൾ സീറാത് മൻ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് മുൻ ഭാര്യ പ്രീത് ഗ്രേവാളും രംഗത്ത് വന്നത് വന്നത്. മദ്യപിച്ച് ലക്കുകെട്ട് നഗ്നനനാായി ഇരിക്കുന്ന മന്നിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്നാണ് പ്രീത് വിശദമാക്കിയത്. സോഷ്യൽ മീഡിയയിലൂടെയാണ് പ്രീത് ഗ്രേവാളിന്റെ മുന്നറിയിപ്പ്. അയാളാണ് ഇത് ആരംഭിച്ചത്. എങ്ങനെ കളിക്കണമെന്ന് ഞാൻ അദ്ദേഹത്തിന് കാണിച്ചുതരാം. കാത്തിരിക്കുക. പ്രീത് ഗ്രെവാൾ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
CM’s ex. wife Preet Grewal threatens to start posting naked drunk videos of Bhagwant Mann!!
— Parambans Singh Romana (@ParambansRomana) December 10, 2023
“He started this now I will show him how it plays. Stay tuned….”, she says in a FB post.
ਪੰਜਾਬ ਦੀ ਤ੍ਰਾਸਦੀ ਹੈ ਕਿ ਇਸ ਪਵਿੱਤਰ ਧਰਤੀ ਨੂੰ ਐਸਾ ਮੁਖ ਮੰਤਰੀ ਮਿਲਿਆ but divine justice for a man who… pic.twitter.com/ryPmTloxbS
കഴിഞ്ഞ ദിവസം ഭഗവന്ത് മന്നിന്റ മകൾ സീറാത് മൻ കൗറും ഗുരുതരമായി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മദ്യപിച്ച് ഗുരുദ്വാരയിലേക്ക് പോകുന്നുവെന്നും തന്റെയും സഹോദരന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാൻ പിതാവ് വിസമ്മതിച്ചതായും മകൾ പറഞ്ഞു. ഒരു വ്യക്തിക്ക് രക്ഷിതാവിന്റെ ഉത്തരവാദിത്വം നിറവേറ്റാൻ കഴിയുന്നില്ലെങ്കിൽ പഞ്ചാബിന്റെ ഉത്തരവാദിത്വം എങ്ങനെ നിർവഹിക്കാനാവുമെന്നും സീറാത് ചോദിക്കുന്നു, ഭഗവന്ത് മന്നിനെ പിതാവ് എന്ന് വിളിക്കില്ലെന്നും മുഖ്യമന്ത്രി എന്നാണ് അഭിസംബോധന ചെയ്യുകയെന്നും പിതാവെന്ന അഭിസംബോധനയ്ക്ക് മന്നിന് യോഗ്യതയില്ലെന്നും മകൾ പറയുന്നു.
. @BhagwantMann की बेटी ने जो आरोप भगवंत मान पर लगाये है बेहद गंभीर हैं । चाहे वो भगवंत मान द्वारा अपने बेटे को CM हाउस में घुसने से रोकना हो या गुरुद्वारे और विधानसभा में शराब पीकर जाना हो चाहे वो शराब पीकर अपनी पत्नी के साथ घटिया हरकते करना हो । @ArvindKejriwal क्या इन आरोपों… pic.twitter.com/k9QbYZUKK1
— Tajinder Bagga (@TajinderBagga) December 9, 2023
വിഷയം പഞ്ചാബിലെ പ്രതിപക്ഷ കക്ഷികളും ഏറ്റെടുത്തിട്ടുണ്ട്. മൂന്നാംതവണ അച്ഛനാകാൻ ഒരുങ്ങുന്നതിനിടെയാണ് മന്നിനെതിരെ കുടുംബാംഗങ്ങൾ തന്നെ ആരോപണവുമായി രംഗത്ത് വന്നത്. 2022 ജൂലായിൽ മൻ പുനർവിവാഹം ചെയ്തിരുന്നു.