pic

ലണ്ടൻ: യു.കെയിലുടനീളം വില്ലൻ ചുമ പടരുന്നതായി മുന്നറിയിപ്പ്. നിലവിൽ, രാജ്യത്ത് വില്ലൻ ചുമ കേസുകളിൽ 250 ശതമാനം വർദ്ധനവ് ഉണ്ടായെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളിൽ തുടങ്ങി മൂന്ന് മാസം വരെ നീണ്ടുനിൽക്കുന്ന ചുമയാണ് മിക്ക കേസുകളിലും റിപ്പോർട്ട് ചെയ്യുന്നത്.

ജൂലായി മുതൽ നവംബർ വരെ 716 കേസുകൾ റിപ്പോർട്ട് ചെയ്തു. 2022 ലെ കണക്കിൽ നിന്ന് മൂന്നിരട്ടി കൂടുതലാണ് ഇത്. ബോർഡെറ്റെല്ല പെർട്ടസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അണുബാധയാണ് വില്ലൻ ചുമ അഥവാ പെർട്ടസിസ്. ശിശുക്കളിൽ ഇവ ഗുരുതരമാകാം. 1950-കളിൽ വില്ലൻചുമയ്ക്ക് വാക്സിൻ വികസിപ്പിച്ചിരുന്നു. കഠിനമായ ചുമ മുതൽ ഛർദ്ദിക്കും വാരിയെല്ലുകളുടെ വിള്ളലിലേക്കും വരെ വില്ലൻ ചുമ നയിക്കാം. ഗുരുതര അണുബാധയ്ക്കും ചിലപ്പോൾ ഇടയാക്കാം.