kk

കൊച്ചി : പെരുമ്പാവൂരിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ സംഘർഷം. സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സന്ദർശിക്കാനെത്തിയ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരെയും കൈയേറ്റമുണ്ടായെന്ന് പരാതിയുണ്ട്.

സംഘർഷത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നോയൽ ജോസിനെ കാണാനെത്തിയപ്പോഴായിരുന്നു എം.എൽ.എയ്ക്ക് നേരെ ആക്രമണമുണ്ടായത്. ആശുപത്രി മുറ്റത്ത് വച്ച് ഒരു സംഘമാളുകൾ എം.എൽ.എയെ കൈയേറ്റം ചെയ്യുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. ഡി.വൈ.എഫ്.ഐക്കാരാണ് മർദ്ദിച്ചതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എം.എൽ.എയും ഡ്രൈവർ അഭിജിത്തും ആശുപത്രിയിൽ ചികിത്സയിലാണ്

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് ഇന്നും ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനമേറ്റു. പെരുമ്പാവൂരിലും കോതമംഗലത്തുമാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് ,​ കെ.എസ്.യു പ്രവർ‌ത്തകർക്ക് മർദ്ദനമേറ്റത്.