sabarimala

ശബരിമല: തീർത്ഥാടകരുടെ തിരക്ക് തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പൊലീസിനെ വിവിധ കേന്ദ്രങ്ങളിൽ നിയോഗിച്ചു. അടിയന്തര സാഹചര്യം നേരിടാൻ സന്നിധാനത്തെയും പമ്പയിലെയും സർക്കാർ ആശുപത്രികൾ പൂർണസജ്ജമായി. ഇപ്പോഴുള്ള രണ്ട് ആംബുലൻസുകൾക്ക് പുറമെ ഒരു ഓഫ് റോഡ് ആംബുലൻസ് കൂടി എത്തിച്ചു. ശാരീരിക അവശതകളെ തുടർന്ന് ഇന്നലെയും നിരവധി തീർത്ഥാടകരെ സന്നിധാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര സാഹചര്യം നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സും ദുരന്ത നിവാരണ സേനയും രംഗത്തുണ്ട്.