
ന്യൂഡൽഹി : സ്കൂൾ വിദ്യാർത്ഥിയുടെ 'രാം രാം ' എന്ന അഭിവാദ്യത്തെ അവഗണിച്ച അദ്ധ്യാപകനെ ജോലിയിൽ നിന്ന് പുറത്താക്കി. ഉത്തർപ്രദേശിലെ ഹത്രാസിലുള്ള സയേമ മൻസൂർ പബ്ലിക്ക് സ്‌കൂളിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് മുഹമ്മദ് അദ്നാൻ എന്ന അദ്ധ്യാപകനെതിരെയാണ് നടപടി എടുത്തത്. അഭിവാദ്യം ചെയ്തപ്പോൾ അദ്ധ്യാപകൻ ശകാരിച്ചെന്ന് കുട്ടി ആരോപിച്ചു. ഖേദം പ്രകടിപ്പിച്ച സ്‌കൂൾ പ്രിൻസിപ്പൽ അദ്ധ്യാപകനെ പിരിച്ചുവിടുകയായിരുന്നു.