
ഇസ്ലാമാബാദ്: പാകിസ്ഥാൻ ആർമി തലവൻ ജനറൽ അസിം മുനീർ ഔദ്യോഗിക സന്ദർശനത്തിനായി യു.എസിലേക്ക് തിരിച്ചു. അധികാരമേറ്റെടുത്ത ശേഷം ഇദ്ദേഹം നടത്തുന്ന ആദ്യ യു.എസ് സന്ദർശനമാണിത്.
രാജ്യം കടുത്ത സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനിടെയാണ് നീക്കം. മുതിർന്ന യു.എസ് പ്രതിരോധ വിദഗ്ദ്ധരുമായി അസിം മുനീർ കൂടിക്കാഴ്ച നടത്തും.