
ടെന്നസി: വ്യോമയാന മേഖലയേക്കുറിച്ചുള്ള വൈറൽ വീഡിയോകളിലൂടെ ശ്രദ്ധ നേടിയ വനിതാ യുട്യൂബർക്കും പിതാവിനും വിമാനാപകടത്തിൽ ദാരുണാന്ത്യം.
അമേരിക്കക്കാരി ജെന്നി ബ്ലാലോക്ക് (45), പിതാവ് ജെയിംസ് (78) എന്നിവർ സഞ്ചരിച്ച ചെറുവിമാനം ടെന്നസിയിൽ വച്ച് റോഡിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. വിമാനത്തിന് പുറത്ത് കിടക്കുന്ന നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വിമാനം തകരാറിലാകുന്ന സാഹചര്യങ്ങൾ എങ്ങനെ നേരിടാമെന്ന വീഡിയോകൾ ജെന്നി പോസ്റ്റ് ചെയ്തിട്ടുണ്ട്. നോക്‌സ്‌വില്ലിൽ നിന്ന് പറന്നുയർന്ന വിമാനം ലാന്‍ഡ് ചെയ്യാന്‍ 10 മൈൽ മാത്രം അവശേഷിക്കെയായിരുന്നു ദുരന്തം.