gadkari

വാഹനാപകടങ്ങളിൽ പെടുന്നവർക്ക് ആദ്യത്തെ ഒരു മണിക്കൂർ ഉൾപ്പെടെ പരമാവധി മൂന്ന് ദിവസത്തേക്ക് പണരഹിത ചികിത്സ ഉറപ്പാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് പുതിയ മോട്ടോർ വാഹന നിയമത്തിലെ ഭേദഗതികൾ അടുത്ത നാല് മാസങ്ങൾക്കുള്ളിൽ നടപ്പാക്കാനാണ് പദ്ധതി.