f


തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​നെ​തി​രെ​ ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ക​രി​ങ്കൊ​ടി​ ​പ്ര​തി​ഷേ​ധം.​ ​ ​ ​വ​ഴു​ത​യ്ക്കാ​ടു​ള്ള​ ​തി​രു​വ​ന​ന്ത​പു​രം​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​ഓ​ഫീ​സി​നു​ ​സ​മീ​പ​ത്തെ​ ​സ്വ​കാ​ര്യ​ ​ഹോ​ട്ട​ലി​ൽ​ ​ന​ട​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ​ക​രി​ങ്കൊ​ടി​ ​കാ​ണി​ച്ച​ത്.


സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​ ​സം​ഘ​പ​രി​വാ​ർ​ ​കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​ൻ​ ​ഗ​വ​ർ​ണ​ർ​ ​ശ്ര​മി​ക്കു​ന്നു​വെ​ന്ന് ​ആ​രോ​പി​ച്ചാ​യി​രു​ന്നു​ ​പ്ര​തി​ഷേ​ധം.​ ​ഗ​വ​ർ​ണ​ർ​ ​നി​ല​പാ​ട് ​തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ​ ​പ്ര​തി​ഷേ​ധം​ ​ശ​ക്ത​മാ​ക്കു​മെ​ന്ന് ​എ​സ്.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​പി.​എം.​ ​ആ​ർ​ഷോ​ ​പ​റ​ഞ്ഞു.​ ​പ്ര​തി​ഷേ​ധ​ക്കാ​രെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു​ ​നീ​ക്കി.​ ​എ​സ്.​എ​ഫ്.​ഐ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എം.​കെ.​ന​ന്ദ​ൻ,​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​കെ.​ആ​ദ​ർ​ശ് ​എ​ന്നി​വ​രു​ൾ​പ്പെ​ടെ​ 20​ ​പേ​രെ​ ​അ​റ​സ്റ്റു​ ​ചെ​യ്തു.​ ​ന​ന്ദാ​വ​ന​ത്തെ​ ​എ.​ആ​ർ​ ​പൊ​ലീ​സ് ​ക്യാം​പി​ലേ​ക്ക് ​മാ​റ്റി​യ​ ​ഇ​വ​രെ​ ​പി​ന്നീ​ട് ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ടു..


ഗ​വ​ർ​ണ​ർ​ക്കെ​തി​രെ​ ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​മെ​ന്ന് ​ര​ഹ​സ്യാ​ന്വേ​ഷ​ണ​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു.​ ​ഗ​വ​ർ​ണ​ർ​ ​എ​ത്തു​ന്ന​തി​നു​ ​മു​ൻ​പ് ​പ്ര​ദേ​ശ​ത്ത് ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​മ്പ​ടി​ച്ചെ​ങ്കി​ലും​ ​നീ​ക്കാ​ൻ​ ​പൊ​ലീ​സ് ​ത​യ്യാ​റാ​യി​രു​ന്നി​ല്ല.​ ​മു​ന്ന​റി​യി​പ്പ് ​ല​ഭി​ച്ചി​ട്ടും​ ​ഗ​വ​ർ​ണ​ർ​ക്ക് ​സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​ൽ​ ​പൊ​ലീ​സ് ​അ​ലം​ഭാ​വം​ ​കാ​ണി​ച്ചെ​ന്ന​ ​ആ​ക്ഷേ​പം​ ​ഉ​യ​ർ​ന്നി​ട്ടു​ണ്ട്.