israyel

വ്യോമാക്രമണങ്ങളിലൂടെ ഇസ്രയേൽ നാശം വിതയ്ക്കുന്ന ഗാസയിൽ പകുതിയോളം ജനങ്ങൾ പട്ടിണിയിലെന്ന് യു.എൻ മുന്നറിയിപ്പ്. മതിയായ ആഹാരം ലഭിക്കാതെ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നത്. ഒരു നുള്ള് പാൽപ്പൊടി വെള്ളത്തിൽ ലയിപ്പിച്ച് കുഞ്ഞുങ്ങൾക്ക് നൽകേണ്ട അവസ്ഥയിലാണ് മാതാപിതാക്കൾ. ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം മാത്രം കഴിച്ച് ജീവിക്കുന്ന കുഞ്ഞുങ്ങളും അഭയാർത്ഥി ക്യാമ്പിലെ വേദനിപ്പിക്കുന്ന കാഴ്ചയാണ്.