തെക്കൻ ഗാസയിലെ പ്രധാനനഗരമായ ഖാൻ യൂനിസിലും പരിസരത്തും കരമാർഗവും വ്യോമമാർഗവും ആക്രമണം ശക്തമാക്കി ഇസ്രയേൽ. തിരച്ചിൽ തുടരുകയാണെന്നും ഖാൻ യൂനിസിലെ ഹമാസിന്റെ 30 ഭൂഗർഭ താവളങ്ങൾ തകർത്തെന്നും നടപടിക്ക് നേതൃത്വം നൽകുന്ന പ്രതിരോധസേനയുടെ 98ാം ഡിവിഷൻ അറിയിച്ചു.