വിദേശ വിദ്യാർത്ഥികളുടെ ജീവിതച്ചെലവിനായി അക്കൗണ്ടിൽ കാണിക്കേണ്ട തുക ഇരട്ടിയാക്കാൻ കാനഡ തീരുമാനിച്ചു. ഉപരി പഠനത്തിനൊപ്പം തൊഴിൽ സാദ്ധ്യതകളും തേടി ഇന്ത്യയിൽ നിന്നു കുടിയേറുന്ന നിരവധി പേർക്ക് ഈ തീരുമാനം തിരിച്ചടിയാകും.