lumb

കൊച്ചി: ആഗോള ലക്ഷ്വറി കാർ നിർമ്മാതാക്കളായ ലബോർഗിനിയുടെ ആഗോള മോഡലായ റെവ്യോൾട്ടോ ഒൻപത് കോടി രൂപയ്ക്ക് ഇന്ത്യൻ ഉപഭോക്താക്കൾക്ക് വാങ്ങാം. ഇന്ത്യൻ വിപണിയിലേക്ക് പരിമിതമായ യൂണിറ്റുകൾ മാത്രമാണ് മാറ്റിവെച്ചിട്ടുള്ളത്. അതിനാൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് വിപുലമായി പുതിയ ബ്രാൻഡ് ലഭിക്കാൻ സമയമെടുക്കും. എങ്കിലും നേരത്തെ ബുക്ക് ചെയ്ത ആദ്യ വാഹനം അടുത്ത ആഴ്ചകളിൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭിക്കും.

ഇന്ത്യയിൽ 2026 വരെയുള്ള ബുക്കിംഗ് പൂർണമായതിനാൽ പുതിയ വില്പന കരാറുകൾ ഉടനുണ്ടാകില്ലെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.