pic

ബ്യൂണസ് ഐറിസ്: അർജന്റീനയുടെ പുതിയ പ്രസിഡന്റായി ലിബർറ്റേറിയൻ പാർട്ടി നേതാവ് ഹാവിയർ മിലെ സത്യപ്രതിജ്ഞ ചെയ്തു. നവംബറിൽ നടന്ന രണ്ടാം റൗണ്ട് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ 55.69 ശതമാനം വോട്ടോടെയാണ് തീവ്ര വലതുപക്ഷവാദിയായ ഹാവിയർ വിജയിച്ചത്.

യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആശയങ്ങളുമായി സാമ്യമുള്ള 53കാരനായ ഹാവിയർ ആക്രമണാത്മകമായ സംസാര ശൈലിയുടെ പേരിൽ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.

മുൻ റോക്ക് സംഗീതജ്ഞനും സാമ്പത്തിക വിദഗ്ദ്ധനും കൂടിയായ ഹാവിയർ അധികാരത്തിലെത്തിയാൽ ഗർഭച്ഛിദ്രം നിയന്ത്രിക്കുമെന്നും തോക്ക് കൈവശം വയ്ക്കുന്നതിനും അവയവങ്ങൾ വിൽക്കുന്നതിനും അനുകൂല നിലപാടെടുക്കുമെന്നും മുമ്പ് വ്യക്തമാക്കിയിരുന്നു. അതേ സമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് അർജന്റീന നിലവിൽ കടന്നുപോകുന്നത്.