
കണ്ണും ബുദ്ധിയും ഒരേ സമയത്ത് ഒരുപോലെ പ്രവർത്തിച്ചാൽ മാത്രമേ ഒപ്റ്റ്ക്കൽ ഇല്യൂഷൻ ചിത്രങ്ങളിൽ ഒളിഞ്ഞ് നിൽക്കുന്നവയെ നമുക്ക് കണ്ടെത്താൻ സാധിക്കുകയുള്ളൂ. നിങ്ങളുടെ കണ്ണിനെയും ബുദ്ധിയെയും പരീക്ഷിക്കാൻ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ കൊണ്ട് സാധിക്കും. സ്ഥിരമായി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ പരീക്ഷിക്കുന്നത് വൈജ്ഞാനിക ശേഷി മെച്ചപ്പെടുത്താൻ സാഹായിക്കും. പ്രായമായവർക്ക് നഷ്ടപ്പെടുന്ന വൈജ്ഞാനിക ശേഷി ഇതുവഴി തിരിച്ചുകൊണ്ടുവരാൻ സഹായിക്കുകയും ചെയ്യും.
സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോൾ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ വൈറലാകാറുണ്ട്. അങ്ങനെ ഒരു ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന പൂച്ചയെ ഏഴ് സെക്കന്റിനുള്ളിൽ കണ്ടെത്തണം. അംബരചുംബികളായ കെട്ടിടങ്ങളുടെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് മുകളിൽ നൽകിയിരിക്കുന്നത്.
ഈ പൂച്ചയെ നിങ്ങൾക്ക് ഏഴ് സെക്കന്റിനുള്ളിൽ കണ്ടെത്താൻ സാധിച്ചാൽ നിങ്ങൾ അസാദ്ധ്യമായ നിരീക്ഷണ കഴിവുണ്ടെന്ന് വേണം മനസിലാക്കാൻ. ഇനി ഈ ചിത്രത്തിലെ പൂച്ചയെ കണ്ടെത്താൻ നിങ്ങൾക്ക് സാധിച്ചില്ലെങ്കിൽ വിഷമിക്കേണ്ട, താഴ നൽകിയ ചിത്രത്തിൽ പൂച്ചയെ കൃത്യമായി മാർക്ക് ചെയ്തിട്ടുണ്ട്.
