viswasam

ഒരാളുടെ ഭാവി അല്ലെങ്കിൽ അയാളുടെ സ്വഭാവത്തെപ്പറ്റി അറിയാൻ പല മാർഗങ്ങളുണ്ട്. നക്ഷത്രം, ജാതകം എന്നിവ പരിശോധിച്ചാലാണ് ഇക്കാര്യങ്ങൾ വ്യക്തമായി അറിയാൻ സാധിക്കുക. എന്നാൽ, ഇതൊന്നുമില്ലാതെ ഒരു വ്യക്തിയുടെ മുഖം നോക്കി അയാളുടെ സ്വഭാവം കിറുകൃത്യമായി കണ്ടെത്താം. അതിനായി അയാളുടെ മുഖത്തേക്ക് നോക്കിയാൽ മതി. ലക്ഷണ ശാസ്ത്രം അനുസരിച്ച് ഒരാളുടെ നെറ്റി നോക്കി സ്വഭാവം മനസിലാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

1. വീതിയുള്ള നെറ്റി

എടുത്തുചാട്ടമില്ലാത്ത, ലക്ഷ്യബോധമുള്ളവരായിരിക്കും ഇവർ. എല്ലാ കാര്യത്തിലും നന്നായി പഠച്ച ശേഷം മാത്രമേ അഭിപ്രായം പറയുകയുള്ളു. ആരെയും ആശ്രയിക്കാതെ കഠിനാധ്വാനത്തിലൂടെ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവരാണ്. മനസിന് സന്തോഷം നൽകുന്ന ചെറിയ കാര്യങ്ങൾക്ക് പോലും സമയം കണ്ടെത്തും. കടുത്ത ഈശ്വര വിശ്വാസികളായിരിക്കും. വീടിന്റെ ഐശ്വര്യമായിരിക്കും ഇക്കൂട്ടർ. 40 വയസ് കഴിയുന്നതോടെ ഇവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.

2. വീതി കുറഞ്ഞ നെറ്റി

ഒരുപാട് ചിന്തിക്കുന്ന വ്യക്തികളായിരിക്കും. മറ്റുള്ളവർ വിഷമിക്കാതിരിക്കാൻ പല കാര്യങ്ങളും ഉള്ളിലൊതുക്കി ജീവിക്കുന്നവരാണ്. മനസിൽ വൈരാഗ്യം, പക എന്നിവ കൊണ്ടുനടക്കില്ല. ബന്ധുക്കളുടെ ഭാഗത്ത് നിന്നും തിരിച്ചടികളുണ്ടാകും. ഏകാന്തത ഇഷ്ടപ്പെടുന്നവരാണ്. നഷ്ടപ്രണയം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. 30-34 വയസിനുള്ളിൽ വഴിത്തിരിവുണ്ടാകും.

viswasam

3. സി (C) നെറ്റി

ഇംഗ്ലീഷ് അക്ഷരമായ സിയുടെ ആകൃതിയിലുള്ളതിനാലാണ് ഈ പേര് വന്നിട്ടുള്ളത്. ശത്രുവിനോട് പോലും ദയയും കാരുണ്യവും അനുകമ്പയും ഉള്ളവരായിരിക്കും. ജീവിതത്തിൽ ഒരുപാട് തിരിച്ചടികൾ ഉണ്ടായിട്ടുണ്ടാകും. പറ്റുന്നിടത്തോളം എല്ലാവരെയും സഹായിക്കും. സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരാണ്. ഹൃദയത്തിൽ തട്ടിയാണ് ഓരോ വാക്കും സംസാരിക്കുന്നത്. തന്റേതായ സ്വപ്ന ലോകം ഉണ്ടാക്കി വച്ചിരിക്കുന്നവരാണ് ഇവർ. എത്ര പറ്റിക്കപ്പെട്ടാലും ആളുകളെ വിശ്വസിക്കും. പണം അല്ല ജീവിതത്തിലെ അവസാന വാക്ക് എന്ന് വിശ്വസിക്കുന്നവരാണ് ഇക്കൂട്ടർ. ധാരാളം ശത്രുക്കൾ ഉണ്ടാകും. 32 -34 വയസുവരെ നിർണായകമായ കാലമായിരിക്കും.

4. എം (M) നെറ്റി

കുടുംബവുമായി വളരെയധികം അടുപ്പമുള്ളവരായിരിക്കും ഇക്കൂട്ടർ. കലാ -കായിക പ്രവർത്തനങ്ങളിൽ വളരെയധികം താൽപ്പര്യമുണ്ടായിരിക്കും. കുട്ടിത്തമുള്ള കാര്യങ്ങളായിരിക്കും കൂടുതലും ചെയ്യുന്നത്. ആത്മവിശ്വാസം കൂടുതലായിരിക്കും. വെല്ലുവിളികളെല്ലാം മൗനമായി നേരിടും. മറ്റുള്ളവർക്ക് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൊടുക്കാനുള്ള കഴിവ് കൂടുതലായിരിക്കും. പ്രണയനൈരാശ്യം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. എടുത്തുചാട്ടവും കൂടുതലാണ്.