
ഭുവനേശ്വർ: ഒഡിഷയിലെ കോൺഗ്രസ് എം.പി ധീരജ് സാഹുവുമായി ബന്ധപ്പെട്ട വസതികളിലും ഉടമസ്ഥതയിലുള്ള ബൗദ്ധ് ഡിസ്റ്റിലറിയിലും നിന്ന് പിടിച്ചെടുത്ത കള്ളപ്പണം 360 കോടി രൂപ. 176 ബാഗുകൾ ഇന്നലെ വൈകിട്ടോടെയാണ് എണ്ണിത്തീർത്തത്. ഇൻകം ടാക്സ് ഒറ്റ ഓപ്പറേഷനിൽ രാജ്യത്ത് പിടിച്ചെടുക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. കൂടുതൽ ബാഗുകളിൽ പണം കണ്ടെത്തിയെന്നാണ് വിവരം.
മൂന്ന് എസ്.ബി.ഐ ബ്രാഞ്ചുകളിലെ 50 ഉദ്യോഗസ്ഥർ 40 നോട്ടെണ്ണൽ യന്ത്രങ്ങളുപയോഗിച്ചാണ് എണ്ണിയത്. അൻപതോളം ഐ.ടി ഉദ്യോഗസ്ഥർ സഹായത്തിനുണ്ടായിരുന്നു. പണം 200 ബാഗുകളിലാക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇത്രയും പണത്തിന്റെ ഉറവിടം കണ്ടെത്താൻ കുടുംബത്തിന് നോട്ടീസ് നൽകിയതായി ഇൻകം ടാക്സ് വൃത്തങ്ങൾ പറഞ്ഞു.
റെയ്ഡോടെ ഒഡിഷയിൽ ബി.ജെ.പി- കോൺഗ്രസ് പോരും ശക്തമായി. കള്ളപ്പണത്തിനെതിരെ ധീരജ് മുൻപ് ട്വീറ്റ് ചെയ്തത് പ്രചരിപ്പിച്ചാണ് ബി.ജെ.പിയുടെ പരിഹാസം. നോട്ട് നിരോധനം വന്നിട്ടും രാജ്യത്ത് കള്ളപ്പണം കുറയാത്തതിൽ വേദനയുണ്ടെന്നും കോൺഗ്രസിനേ ഇതിന് അറുതിവരുത്താനാകൂ എന്നുമായിരുന്നു കഴിഞ്ഞ വർഷം ധീരജ് ട്വീറ്റ് ചെയ്തത്. റെയ്ഡിന് പിന്നാലെ ധീരജിനോട് വിശദീകരണം ചോദിച്ചതായി സംസ്ഥാന കോൺഗ്രസ് നേതൃത്വം പറഞ്ഞു.
ബൗദ്ധ് ഡിസ്റ്റിലറി
ഒരു നൂറ്റാണ്ടായി ഡിസ്റ്റിലറി രംഗത്തുണ്ട് ധീരജ് സാഹുവിന്റെ കുടുംബം
ഒഡിഷയിലെ ഏറ്റവും വലിയ ഡിസ്റ്റിലറികളിലൊന്നാണ് ബൗദ്ധ്
ധീരജിന്റെ സഹോദരൻ റിതേഷ് സാഹുവാണ് എ.ഡി