k

ചിത്രീകരണം തലശേരിയിൽ

അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കൺമണി തലശേരിയിൽ ചിത്രീകരണം ആരംഭിച്ചു.ജോണി ആന്റണി, അൽത്താഫ് സലിം, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാല പാർവതി, സംവിധായകൻ മൃദുൽ നായർ എന്നിവരാണ് മറ്റ് താരങ്ങൾ.ആസിഫ് അലി നായകനായ കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ലിജു തോമസ്. ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സരിൻ രവീന്ദ്രൻ നിർവഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സനൂപ് ദിനേശ്,എഡിറ്റർ-സുനിൽ എസ് പിള്ള. പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചുമന,കഥ-അനീഷ് കൊടുവള്ളി,മേക്കപ്പ്-നരസിംഹ സ്വാമി,
ആർട്ട്‌ ഡയറക്ടർ - ബാബു പിള്ള. കോസ്റ്റും ഡിസൈനർ ലിജി പ്രേമൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷമിം അഹമ്മദ്,
പ്രൊഡക്ഷൻ മാനേജർസ്-ജോബി ജോൺ,കല്ലാർ അനിൽ. അസോസിയേറ്റ് ഡയറക്ടർ-പ്രിജിൻ ജസി,ശ്രീകുമാർ സേതു, അസിസ്റ്റന്റ് ഡയറക്ടേഴ്സ് -ഷിഖിൽ ഗൗരി,സഞ്ജന ജെ രാമൻ, ഗോപികൃഷ്ണൻ,ശരത് വി .ടി. അതേസമയം ഒറ്ര ആണ് അർജുൻ അശോകന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. രാസ്ത ആണ് അനഘ നാരായണന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. തിങ്കളാഴ്ച നിശ്ചയത്തിലൂടെ ശ്രദ്ധേയയായ അനഘ നാരായണൻ ആനന്ദം പരമാനന്ദം, ഡിയർ വാപ്പി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പി. ആർ. ഒ എ .എസ് ദിനേശ്.

acg8ocjdvdiaaxoessw7qvekjltu_rpujlupmudsdb4867he=s40-p-mo

ReplyForward