k

മരുഭൂമിയിൽ നടന്ന സംഭവ കഥ പറയുന്ന രാസ്ത എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. സർജാനോ ഖാലിദ്, അനഘ നാരായണൻ , ആരാധ്യ ആൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം അനീഷ് അൻവർ സംവിധാനം ചെയ്യുന്നു. അനീഷ് ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.സുധീഷ്, ഇർഷാദ് അലി, ടി ജി രവി തുടങ്ങിയവരും പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി , ഫഖ്‌റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി താരങ്ങളും ഈ ഇന്ത്യോ-ഒമാൻ സംരംഭത്തിൽ ഭാഗമാകുന്നുണ്ട്‌.

ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് ആണ് നിർമ്മാണം.

ഷാഹുൽ,ഫായിസ് മടക്കര എന്നിവരാണ് കഥ ,തിരക്കഥ

സംഭാഷണം .

ഛായാഗ്രഹണം വിഷ്ണു നാരായണൻ .

ജനുവരി അഞ്ചിന് ഡ്രീം ബിഗ് ഫിലിംസ് ചിത്രം തിയേറ്ററിലെത്തിക്കുന്നു.പി. ആർ. ഒ എ. എസ് ദിനേശ്.