
മാണ്ഡ്യ: കർണാടക കോൺഗ്രസ് സർക്കാർ മാസങ്ങൾക്കകം വീഴുമെന്ന് മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റുമായ എച്ച്.ഡി. കുമാരസ്വാമി.
സിദ്ധരാമയ്യ സർക്കാരിലെ ഒരു മന്ത്രി 50-60 കോൺഗ്രസ് എം.എൽ.എമാരെ അടർത്തിയെടുത്ത് എൻ.ഡി.എയിലെത്തും. അതോടെ സർക്കാർ നിലംപൊത്തുമെന്നാണ് മാണ്ഡ്യ ജില്ലയിലെ ബെലാത്തൂരിൽ കുമാരസ്വാമി പറഞ്ഞത്.
അതേസമയം, കോൺഗ്രസ് പ്രതികരിച്ചിട്ടില്ല. 224 അംഗ സഭയിൽ 136 പേരുടെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് ഭരണം. ബി.ജെ.പിക്ക് 65 സീറ്റും ഒപ്പമുള്ള കുമാരസ്വാമിയുടെ ജെ.ഡി.എസിന് 19 സീറ്റുമേയുള്ളൂ.