cricket

ലാഹോർ : ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് പാകിസ്ഥാൻ ബാറ്റർ ആസാദ് ഷഫീഖ്. ക്രിക്കറ്റിനോടുള്ള പഴയ ആവേശം നഷ്ടമായതും ഫിറ്റ്നസ് പ്രശ്നങ്ങളുമാണ് വിരമിക്കലിന് കാരണമെന്ന് 37കാരനായ ആസാദ് ഷഫീഖ് പറഞ്ഞു. 2010മുതൽ 2020വരെ പാക് ടെസ്റ്റ് ടീമിലെ അഭിവാജ്യ ഘടകമായിരുന്ന ആസാദ് 77 മത്സരങ്ങളിൽ നിന്ന് 12 സെഞ്ച്വറികളും 27 അർദ്ധസെഞ്ച്വറികളുമടക്കം 4660 റൺസ് നേടിയിട്ടുണ്ട്. ഇനി പാക് ടീമിന്റെ സെലക്ട‌റായി ആസാദ് പ്രവർത്തിക്കും.