pic

ദുബായ് : യു.എ.ഇയിലെ ദുബായ് എക്സ്പോ സിറ്റിയിൽ നവംബർ 30ന് ആരംഭിച്ച ഐക്യരാഷ്‌ട്ര സഭയുടെ കോപ് 28 കാലാവസ്ഥാ ഉച്ചകോടി ഇന്ന് സമാപിക്കും. കൽക്കരി, എണ്ണ, വാതകം എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതടക്കമുള്ള സംയുക്ത പ്രഖ്യാപനങ്ങൾക്കായി യു.എ.ഇയുടെ അദ്ധ്യക്ഷതയിൽ 200ഓളം രാജ്യങ്ങളുമായി ചർച്ച തുടരുകയാണ്.

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടം ഘട്ടമായി നിറുത്തലാക്കണമെന്ന ആവശ്യങ്ങളോട് സൗദി അറേബ്യ അടക്കം ഒരു വിഭാഗം രാജ്യങ്ങൾ ശക്തമായ എതിർപ്പുന്നയിച്ചത് സംയുക്ത പ്രഖ്യാപനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

അതേ സമയം,​ അന്തിമ കരാറിലും സംയുക്ത പ്രസ്താവനയിലും സമവായത്തിൽ എത്താനായില്ലെങ്കിൽ ഉച്ചകോടി നീട്ടാൻ സാദ്ധ്യതയുണ്ട്. കഴിഞ്ഞ വർഷം ഈജിപ്റ്റിൽ നടന്ന ഉച്ചകോടിയിൽ ഇത്തരത്തിൽ രണ്ട് ദിവസം കൂടി സമയപരിധി നീട്ടിയിരുന്നു.