ola

കൊച്ചി: മുൻനിര വൈദ്യുതി വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക്ക് പ്രാരംഭ ഓഹരി വില്പനയിലൂടെ 70 കോടി ഡോളർ വിപണിയിൽ നിന്നും സമാഹരിക്കാൻ ഒരുങ്ങുന്നു. ഇതിനായുള്ള ഡ്രാഫ്റ്റ് റെഡ് ഹെയറിംഗ് പ്രോസ്പെക്ട്സ് (ഡി.ആർ.എച്ച്.എം) ഡിസംബർ 20 ന് സമർപ്പിക്കും.

ഒലയുടെ വൈദ്യുത വാഹനങ്ങളുടെ വിപണി വികസിപ്പിക്കുന്നതിനും ലിഥിയം അയൺ ബാറ്ററി നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുമാണ് ഈ പണം ഉപയോഗിക്കുക.

ഒലയുടെ ഇരു ചക്രവാഹനങ്ങൾക്ക് വൻ തോതിൽ വില്പന കൂടിയെങ്കിലും ഉത്പാദനം കാര്യമായി കൂട്ടാൻ കഴിഞ്ഞിരുന്നില്ല. പുതുതായി സമാഹരിക്കുന്ന തുക ഉപയോഗിച്ച് മികച്ച വളർച്ച നേടാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.