kk

കണ്ണൂർ : കണ്ണൂർ ആലക്കാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതിനെ തുടർന്ന് വളർത്തുനായ ചത്തു. ആർ.എസ്.എസ് പ്രവർത്തകൻ ബിജുവിന്റെ വളർത്തുനായയാണ് ചത്തത്. ബിജുവിന്റെ വീടിന് സമീപമാണ് സ്ഫോടനം നടന്നത്. ഇന്ന് വൈകിട്ട് മൂന്നോടെയാണ് സംഭവം.

നായ സ്ഫോടക വസ്തു കടിച്ചുപിടിച്ച് കൊണ്ടുവരുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നിരവധി കേസുകളിൽ പ്രതിയാണ് ബിജു. നേരത്തെ ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നു. ഇപ്പോൾ ഇയാൾ ജാമ്യത്തിലാണ്.

ഇതിന് മുമ്പും ബിജുവിന്റെ വീട്ടിലും സമീപത്തും നിരവധി തവണ ബോംബു സ്‌ഫോടനം നടന്നിരുന്നു. സംഭവത്തില്‍ ബിജുവിന് ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ പ്രതിഷേധിച്ച് സ്ഥലത്ത് സിപിഎം പ്രകടനവും പ്രതിഷേധയോഗവും നടത്തി.