
തിരുവനന്തപുരം : പട്ടാപ്പകൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് ആശുപത്രിയിൽ പോയ സമയത്ത് അയൽവാസ് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
സ്ത്രീയുടെ ഭർത്താവ് വൃക്കരോഗിയാണ്. അഞ്ച് മാസം മുൻപ് ഭർത്താവിന് ഇവർ സ്വന്തം വൃക്ക് ദാനം ചെയ്തിരുന്നു. സംഭവദിവസം തുടർപരിശോധനയ്ക്കായി മകനോടൊപ്പം ഭർത്താവ് ആശുപത്രിയിൽ പോയ സമയത്താണ് പീഡന ശ്രമം നടന്നത്.
ഈ സമയത്ത് വീട്ടിൽ വയസായ ഭർതൃമാതാവും മകളും ഉറങ്ങുകയായിരുന്നു. അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരുന്ന സ്ത്രീയെ പ്രതി കടന്നുപിടിക്കുകയായിരുന്നെന്നാണ് പരാതി. വീട്ടമ്മ പീഡനശ്രമം ചെറുത്തതോടെ പ്രതി വീട്ടില്‍നിന്ന് ഇറങ്ങിയോടി. പീഡന ശ്രമത്തിനിടെ ഇയാളുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വീട്ടമ്മ ബഹളം വെച്ച് ആളുകളെ കൂട്ടിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടമ്മയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.