
ന്യൂയോർക്ക് : യു.എസിലെ കാലിഫോർണിയയിൽ ബാർ പരീക്ഷയിൽ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കാഡ് നേടി 18കാരൻ. നോർത്ത് വെസ്‌റ്റേൺ കാലിഫോർണിയ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലോയിലെ വിദ്യാർത്ഥി പീറ്റർ പാർക്കിനാണ് നേട്ടം.
2019-ൽ 13-ാം വയസിൽ കാലിഫോർണിയയിലെ സൈപ്രസിലെ ഓക്‌സ്‌ഫോർഡ് അക്കാദമിയിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം ആരംഭിച്ച പാർക്ക്, അതേ സമയം തന്നെ നാല് വർഷത്തെ നിയമ പ്രോഗ്രാമിനും ചേർന്നു. പാർക്ക് 2021ൽ ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കി.
ജൂലായിൽ എഴുതിയ പരീക്ഷയുടെ ഫലം അടുത്തിടെയാണ് പുറത്തുവിട്ടത്. പരീക്ഷയിൽ മികച്ച മാർക്കിൽ വിജയിച്ചതോടെ നിയമബിരുദവും പാർക്ക് നേടി. നിലവിൽ കാലിഫോർണിയയിൽ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പാർക്ക്.