
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസം കൊണ്ട് ആകെ 740 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിയിലെ വില 45,400 രൂപയാണ്. ഒരു പവൻ സ്വർണത്തിന് ശനിയാഴ്ച 440 രൂപയും കഴിഞ്ഞ ദിവസം 160 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഇന്ന് 20 രൂപ കുറവ് വന്നിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന്റെ വില 4710 രൂപയായി കുറഞ്ഞു.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിൽ കഴിഞ്ഞ ദിവസം രണ്ട് രൂപ കുറവുണ്ടായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
ഈ മാസത്തെ സ്വർണനിരക്ക് (22 കാരറ്റ്)
ഡിസംബർ 12₹ 45,400
ഡിസംബർ 11₹ 45,560
ഡിസംബർ 10₹ 45,720
ഡിസംബർ 9₹ 45,720
ഡിസംബർ 8₹ 46,160
ഡിസംബർ 7₹ 46,040
ഡിസംബർ 6₹ 45,960
ഡിസംബർ 5₹ 46280