tea-stain

നിങ്ങൾ ചായ പ്രേമികളാണോ? ദിവസവും കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും ചായ കുടിക്കുന്നവരാണ് നമ്മൾ. വിവിധ രുചികളിലുളള ചായകൾ തയ്യാറാക്കി രുചിക്കാനും പലരും മറക്കാറില്ല. അപദ്ധവശാൽ ചായ നമ്മുടെ വസ്ത്രങ്ങളിൽ വീണാലോ. എത്ര ശ്രമിച്ചാലും കറ പൂർണമായും തുണികളിൽ നിന്നും നീക്കം ചെയ്യാൻ സാധിക്കില്ല. എന്നാൽ ഇനി അധികം സമയം പാഴാക്കാതെ വസ്ത്രങ്ങളിൽ പ​റ്റിയ ചായക്കറ അനായാസം അക​റ്റാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.


1. തണുത്ത വെളളം ഉപയോഗിച്ച് കഴുകാം.
ചായക്കറ പ​റ്റിയ തുണിയെ തണുത്ത വെളളം ഉപയോഗിച്ച് വെറും മൂന്ന് മിനിട്ട് നേരം കഴുകിയാൽ മതി. ആവശ്യം വന്നാൽ സോപ്പോ മ​റ്റ് വസ്തുക്കളോ ഉപയോഗിക്കാവുന്നതാണ്.


2. ലിക്വിഡ് ഡി​റ്റർജന്റ് ഉപയോഗിക്കാം.
തണുത്ത വെളളത്തിൽ കഴുകിയിട്ടും ചായക്കറ മാറിയില്ലെങ്കിൽ അനുയോജ്യമായ ലിക്വിഡ് ഡി​റ്റർജെൻ്റുകൾ ഉപയോഗിക്കാവുന്നതാണ്. കറ പ​റ്റിയ തുണി ഇരുപത് മുതൽ മുപ്പത് മിനിട്ട് വരെ ലിക്വിഡ് ഡിറ്റർജെന്റ് കലക്കിയ വെളളത്തിൽ മുക്കി വച്ചതിന് ശേഷം നന്നായി കഴുകിയാൽ മതി.


3. ബേക്കിംഗ് സോഡ ഉപയോഗിക്കാം
കറകൾ നീക്കം ചെയ്യാൻ കൂടുതൽ പേരും ഉപയോഗിക്കുന്നതാണ് ബേക്കിംഗ് സോഡ. കറപ​റ്റിയ തുണികളിൽ ബേക്കിംഗ് സോഡ അൽപം വെളളം ചേർത്ത് കുഴമ്പ് രൂപത്തിലാക്കി പുരട്ടുക. രാത്രി മുഴുവൻ തുണി ഇങ്ങനെ വയ്ക്കുക. പി​റ്റേന്ന് തുണി കഴുകിയാൽ മതി.


4. വിനാഗിരി ഉപയോഗിക്കാം.
കറ പ​റ്റിയ തുണി ഒരു അരമണിക്കൂർ വരെ തണുത്ത വെളളത്തിൽ കുതിർത്തെടുക്കുക. ശേഷം മ​റ്റൊരു ബക്ക​റ്റിൽ മൂന്ന് മുതൽ നാല് ടീസ്പൂൺ വിനാഗിരിയും പിന്നെ ബക്ക​റ്റ് നിറയെ വെളളമെടത്തതിന് ശേഷം തുണി കഴുകിയെടുക്കാം.ഇത് തുണിയുടെ നിറത്തെ ഒട്ടും ബാധിക്കില്ല.


5. നാരങ്ങാ നീര്

കറ പറ്റിയ ഭാഗത്ത് നാരങ്ങാനീര് നന്നായി പുരട്ടിയതിന് ശേഷം കഴുകി കളയുക.