pinarayi

ഞാനൊന്ന് കണ്ടോട്ടെ ... മുണ്ടക്കയം സെന്റ്. മേരീസ് ലാറ്റിൻ ചർച്ച് ഗ്രൗണ്ടിൽ നടന്ന പൂഞ്ഞാർ നിയോജക മണ്ഡലം നവകേരള സദസിൽ പങ്കെടുത്ത ശേഷം ബസിൽ കയറി ഇരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ വേണ്ടി മുൻപിൽ നിന്ന് നോക്കുന്ന തൊണ്ണൂറ് വയസുള്ള വ്യദ്ധ തങ്കമ്മാൾ. മുഖ്യമന്ത്രിയെ അടുത്ത് കാണണമെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും പരിപാടി താമസിച്ച് പോയത് കൊണ്ട് ദൂരെ നിന്ന് കാണാനെ സാധിച്ചുള്ളു ഫോട്ടോ : ശ്രീകുമാർ ആലപ്ര