cristiano

ന്യൂയോർക്ക് : ആഗോള ഇന്റർനെറ്റ് സെർച്ച് എൻജിനായ ഗൂഗിളിന്റെ 25 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞ കായിക താരമായി പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ക്രിക്കറ്ററെന്ന റെക്കാഡാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയെ തേടിയെത്തി. വിരാടിനൊപ്പം സച്ചിൻ, ധോണി, രോഹിത് ശർമ എന്നിവരും കൂടുതൽ തെരയപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

2023ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ യുവ താരം ശുഭ്മാൻ ഗില്ലാണ് ഒന്നാമത്. ന്യൂസിലാൻഡിന്റെ യുവതാരം രചിൻ രവീന്ദ്രയാണ് രണ്ടാമത്. മുഹമ്മദ് ഷമി, ഗ്ലെണ മാക്സ്‌വെൽ, സൂര്യകുമാർ യാദവ്, ട്രാവിസ് ഹെഡ് എന്നിവരും പട്ടികയിലുണ്ട്.