china

ബെയ്ജിംഗ്: ഇന്ത്യയും പാകിസ്ഥാനും കൂടിയാലോചനയിലൂടെ കാശ്മീർ പ്രശ്‌നം പരിഹരിക്കണമെന്ന് ചൈന. കാശ്മീർ വിഷയത്തിൽ പാകിസ്ഥാൻ മാദ്ധ്യമപ്രവർത്തകനോട് സംസാരിക്കുകയായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ്. ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും തർക്കം പരിഹരിക്കണമെന്നും മേഖലയിലെ സമാധാനവും സ്ഥിരതയും സംരക്ഷിക്കേണ്ടതുണ്ടെന്നും മാവോ പറഞ്ഞു. ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ സുപ്രീംകോടതി തിങ്കളാഴ്ച ഏകകണ്ഠമായി ശരിവച്ചിരുന്നു. സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും 2024 സെപ്തംബർ 30നകം നിയമസഭ തിരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.