cricket

ദുബായ് : യു.എ.ഇയിൽ നടക്കുന്ന അണ്ടർ -19 ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ എ ഗ്രൂപ്പ് മത്സരത്തിൽ നേപ്പാളിനെ 10 വിക്കറ്റിന് കീഴടക്കി ഇന്ത്യ സെമിഫൈനൽ ഉറപ്പാക്കി. ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ 22 ഓവറിൽ 52 റൺസിന് ആൾഒൗട്ടാക്കിയശേഷം വെറും 7.1 ഓവറിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു ഇന്ത്യൻ കൗമാരതാരങ്ങൾ. 9.1 ഓവറിൽ മൂന്ന് മെയ്ഡനടക്കം 13 റൺസ് മാത്രം വിട്ടുകൊടുത്ത് ഏഴുവിക്കറ്റ് വീഴ്ത്തിയ പേസർ രാജ് ലിംബാനിയാണ് നേപ്പാളിനെ തകർത്തുകളഞ്ഞത്.