
ന്യൂയോർക്ക് : വിമൻസ് ടെന്നിസ് അസോസിയേഷന്റെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം പോളണ്ടുകാരി ഇഗ ഷ്വാംടെക്കിന്. തുടർച്ചയായ രണ്ടാം വർഷമാണ് ഇഗ പ്ളേയർ ഒഫ് ദ ഇയർ ആകുന്നത്. ഈ വർഷം ഫ്രഞ്ച് ഓപ്പണിലെ തന്റെ മൂന്നാം കിരീടം നേടിയ ഇഗ വർഷാന്ത്യത്തിലെ ഡബ്ളിയു.ടി.എ ഫൈനൽസിലും കിരീടമണിഞ്ഞ് ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. 22കാരിയായ ഇഗ ഈ വർഷം ആറ് കിരീടങ്ങളാണ് സ്വന്തമാക്കിയത്. സെറീന വില്യംസിന് ശേഷം തുടർച്ചയായി ഡബ്ള്യു.ടി.എ പ്ളേയർ ഒഫ് ദ ഇയർ പുരസ്കാരം നേടുന്ന ആദ്യ താരവും ഇഗയാണ്. എലീന സ്വിറ്റോളിന മികച്ച തിരിച്ചുവരവ് നടത്തിയ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.