adani

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ തുറമുഖ കമ്പനിയായ അദാനി പോർട്ട്സ് വികസന പദ്ധതികളുടെ ഭാഗമായി 5,000 കോടി രൂപ വിപണിയിൽ നിന്നും സമാഹരിക്കുന്നു. ഇന്ത്യയിലൊട്ടാകെ പതിമൂന്ന് തുറമുഖങ്ങളാണ് അദാനി പോർട്ട്സിന്റെ നിയന്ത്രണത്തിലുള്ളത്. നോൺ കൺവർട്ടബിൾ കടപ്പത്രങ്ങൾ പുറത്തിറക്കിയാണ് നിക്ഷേപകരിൽ നിന്നും പണം സമാഹരിക്കുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഏഴ് ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം നടത്താനാണ് അദാനി പോർട്ട്സ് ലക്ഷ്യമിടുന്നത്.